Republic day song / Independence day song
രചന: ജസീന കരുനാഗപ്പള്ളി
ഉണരൂ ഭാരതമേ
പുതുപുലരിലുയരട്ടെ
ഭാരതാംബതൻ ത്രിവർണ്ണ സുന്ദര
പതാക ഉയരട്ടെ…(2)
സ്വതന്ത്ര ഭാരത ഭൂവിലാകെ
അഭിമാനത്തിൻ പ്രിയനിമിഷങ്ങൾ.(2)
ഉയരട്ടെ വാനിലാകെ ഉയരട്ടെ
മണ്ണും വിണ്ണും ചേർന്നൊരു പോലെ
നക്ഷത്രങ്ങൾ തിളങ്ങും പോലെ.(2)
ഉയരട്ടെ പതാകയെങ്ങും ഉയരട്ടെ
ഉണരൂ ഭാരതമേ…
ഉണരൂ ഭാരതമേ
പുതുപുലരിലുയരട്ടെ
ഭാരതാംബതൻ ത്രിവർണ്ണ സുന്ദര
പതാക ഉയരട്ടെ…
നെഹ്റുജിയും മഹാത്മജീയും
നമുക്കു നൽകിയ സ്വാതന്ത്ര്യം.(2)
വെള്ളക്കാരെ തുരത്തിയകറ്റി നമ്മൾ നേടിയ സ്വാതന്ത്ര്യം.(2)
ഉയരട്ടെ പതാകയെങ്ങും ഉയരട്ടെ
ഉണരൂ ഭാരതമേ…
ഭാരത മണ്ണിൽ ജനിച്ച നമ്മൾ
ഒന്നാണെന്നുമറിഞ്ഞീടൂ…(2)
മതവും ജാതിയുമൊന്നുമില്ല
വേഷവും ഭാഷയുമൊരുപോലെ.(2)
ഉയരട്ടെ പതാകയെങ്ങും ഉയരട്ടെ
ഉണരൂ ഭാരതമേ…
ഉണരൂ ഭാരതമേ
പുതുപുലരിലുയരട്ടെ
ഭാരതാംബതൻ ത്രിവർണ്ണ സുന്ദര
പതാക ഉയരട്ടെ…
സ്വതന്ത്ര ഭാരത ഭൂവിലാകെ
അഭിമാനത്തിൻ പ്രിയനിമിഷങ്ങൾ.(2)
ഉയരട്ടെ വാനിലാകെ ഉയരട്ടെ
മണ്ണും വിണ്ണും ചേർന്നൊരു പോലെ
നക്ഷത്രങ്ങൾ തിളങ്ങും പോലെ.(2)
ഉയരട്ടെ പതാകയെങ്ങും ഉയരട്ടെ
ഉണരൂ ഭാരതമേ…
ഉണരൂ ഭാരതമേ
പുതുപുലരിലുയരട്ടെ
ഭാരതാംബതൻ ത്രിവർണ്ണ സുന്ദര
പതാക ഉയരട്ടെ…
എങ്ങും പതാക പാറട്ടെ…
എങ്ങും പതാക പാറട്ടെ…



0 Comments