കവിത: കൊറോണ
രചന : ജസീന കരുനാഗപ്പള്ളി
അഖിലലോകത്തിലും താണ്ഡവമാടി -
ക്കൊണ്ടഖിലവുമിരുട്ടാക്കി രോഗ ഹേതൂ
ലോകമാനവരാശിക്കു നാശമായി
അന്ധകാരത്തിൽനിന്നുദിച്ചു "കൊറോണ".
ചൈനയിലടിത്തറപാകിയോരീവ്യാധി
ലോകവിനാശമായി മാറിടുമ്പോൾ
ലോകത്തിലെങ്ങും പടർന്നു പിടിച്ചു-
ക്കൊണ്ടോരോ ജീവനും പൊഴിഞ്ഞിടുന്നു.
സർവ്വജനങ്ങളും തൻസുഖം നേടിയ
ജീവിതയാത്രയിലൊരിക്കെലെങ്ങോ
കഷ്ടതയെന്തെന്നും,വേദനയെന്തെന്നും
നഷ്ട ദുഃഖങ്ങളും അറിഞ്ഞതില്ല.
കൊല്ലലും കൊള്ളയടിയും പിന്നെ
കൊള്ളരുതായ്മയും ചെയ്തോരുനാൾ
ഓർത്തില്ലിതാരുമേ ജീവനെ രക്ഷിപ്പാൻ
ഒരു വിളിയെങ്കിലും അഖിലേശ്വരാ...
ഈ മഹാവ്യാധിയാൽ കേഴുന്നു ജീവിതം
മരണം വിതച്ചിട്ടും നിമിഷങ്ങളിൽ
വ്യാപനം തടയാനായ് സ്വന്തം പൂരക്കുളളിൽ
ചടഞ്ഞിരിപ്പാനായി ശ്രമിച്ചീടുന്നു ...
വ്യക്തിശുചിത്വവും മുഖാവരണങ്ങളും
ദൈനംദിന ജീവിത രീതിയാക്കി
പൊരുതിടാം നമുക്കെന്നും രോഗവിമുക്തിയ്ക്കായ്
പുതിയൊരു ജീവിതപ്പീലിചാർത്താൻ.
കുടിവെള്ളമില്ല,മരുന്നുമില്ല പിന്നെ
പശിയകറ്റീടുവാനൊന്നുമില്ലാ...
അതിജീവനത്തിന്റെയുൾക്കാമ്പുതേടി
ഓരോ ജീവനും കൊതിച്ചിടുന്നു.
ഉള്ളുരുകിയിരിക്കും വയോധികർക്കു-
ള്ളവരൊക്കെ കൊടുക്കുകിലും
പട്ടിണിപ്പാവങ്ങൾ ഇല്ലാത്ത നാടിനായ്
നാം ഒരുമിക്കുമൊറ്റക്കരുത്തുമായി ...
ജീവ സുരക്ഷയെ കാത്തിടും നാടാകെ
ആരോഗ്യ സന്നദ്ധ പ്രവർത്തകരും
നീതിവ്യവസ്ഥയെ കാക്കുന്ന പോലീസും
നാവികസേനയും നാട്ടുകാരും.
സമയോചിതമായ നീതിധർമ്മങ്ങളാൽ
പ്രവർത്തനമാക്കിയ ഭരണകൂടങ്ങൾ
ഇരുമിഴിയടയ്ക്കാതെ ഇരുകൈകൾനീട്ടിയും
ജീവനേക്കാക്കുന്ന ഡോക്ടർമാരും.
രോഗക്കിടക്കയിൽ ഓരോ ജീവനും
ഒറ്റക്കിരുന്നു വിതുമ്പിടുമ്പോൾ
രക്ഷകരായ് വരും മാലാഖമാരായി
നമ്മുടെ നാടിന്റെ നേഴ്സുമാരും.
സ്വന്തം ജീവനെ പോലും മറന്നിട്ട്
മറ്റുള്ള ജീവനെ രക്ഷിപ്പാനായി
നന്മതൻ വിത്തു വിതച്ചിടും നാടിനായ്
വെണ്മതൻ ചിറകുകൾ സ്വാന്തനമായ്.
കോവിഡിനെ തുരത്തുവാനിവരെന്നും
നാടിന്റെ സംരക്ഷകരായിരിക്കും
പൊൻപ്രഭവീശുന്ന കൈവിളക്കായെന്നും
ലോകം മാനിക്കുന്നവരായിരിക്കും.
ഈറനണിയുന്ന നയനങ്ങളോരോന്നും
നാളെയുടെ പുലരിയ്ക്കായ് കാത്തിരിക്കും
അശ്രുകണങ്ങളെരിയുന്നൊരോർമയായ്
ഹൃദയതാളങ്ങൾ നിലച്ചിടാതെ.
നമ്മെ രക്ഷിപ്പാൻ വാനോളം കൈനീട്ടി
കീഴുന്നുനാമെന്നും രക്ഷകനെ
അതിജീവിക്കാം നമുക്കീമഹാമാരിയെ
പുതുജീവൻ്റെ തൂവൽ ചിറകുവീശി…
കവിത പാടുന്നത് കേൾക്കാൻ
ഇത് കൊറോണ കാലം. കോവിഡ് 19 എന്ന മഹാമാരിയിൽ മുങ്ങി കരയടുക്കുന്നതും കാത്ത് കുറേ മനുഷ്യ ജൻമങ്ങൾ. ചെയ്തു പോയ പാപക്കറ കൾക്ക് ശിക്ഷയെന്ന പോലെ ദുരിതം അനുഭവിക്കുന്ന കൂറേ മനുഷ്യർ. അവരിൽ നിഷ്കളങ്കത തുളുമ്പി നിൽക്കുന്നവരുണ്ട്. ഒന്നും അറിയാത്ത കുരുന്നുകളുണ്ട്. ഈ അവസ്ഥയുടെ അന്തരം എന്നാണെന്ന് നമുക്കറിയില്ല. ഇതിനു വേണ്ടി അഹോരാത്രം സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ ,ഡോ ക്ടർമാർ ,നഴ്സുമാർ അങ്ങനെ നിരവധി പേരുണ്ട് .എന്റെ ഈ കവിത അവർക്കു വേണ്ടി സമർപ്പിക്കുന്നു. അവർക്കു വേണ്ടി എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി രേഖപ്പെടുത്തുന്നു. തീർച്ചയായും അൽപം സമയം ചിലവഴിക്കുമെങ്കിൽ എന്റെ 60 വരികളുള്ള ഈ കവിത കേൾക്കുക. ഇത് എന്റെ എളിയ സംഭാവനയാണ്.
-ജസീന കരുനാഗപ്പള്ളി
This is the corona period. Many human births are waiting to be drowned in the Covid 19 epidemic. There are many people who suffer as punishment for the sins they have committed. Some of them are prone to innocence. There are kids who know nothing. We do not know the difference between the two. There are many health workers, policemen, doctors, nurses and others who work day and night for this .My poem is dedicated to them. My and my family's thanks for them. Definitely listen to this 60 line poem of mine if you want to spend some time. This is my humble contribution.
-Jeseena karunagappally



1 Comments
നല്ല കവിത
ReplyDelete