Famous Monty hall problem and Solution Explanation in malayalam Malayalam Kusruthi Chodyangal with Answers

കുസൃതി ചോദ്യങ്ങൾ| Malayalam Kusruthi Chodyangal with Answers| 50+ Questions and answers

50+ Malayalam Kusruthi Chodyangal with Answers 


മലയാളം കുസൃതി ചൊദ്യങ്ങൾ


1. അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)

Answer:


പപ്പായ

2. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)

Answer:


പേന 

3. ആരും ഇഷ്ട്ടപ്പെടാത്ത ദേശം?
Answer:

ഉപദേശം

4. അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
Answer:

തെങ്ങുകയറ്റം

5. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?
Answer:

സൈലെൻസ്

6. 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?

Answer:


ആ വരുമ്പോൾ. ആപത്ത്

7. വിശപ്പുള്ള രാജ്യം?
Answer:

ഹംഗറി

8. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?
Answer:

ട്രാഫിക് ജാം

9. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
Answer:

ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

10. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
Answer:

ക്യു (Q)

11. ആരും ആഗ്രഹിക്കാത്ത പണം?

Answer:


ആരോപണം

12. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
Answer:

ഗോവ

13. തേനീച്ച മൂളുന്നതെന്തുകൊണ്ട്? (Kusruthi Chodyangal)
Answer:

അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

14. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
Answer:

സ്വപനം

15. എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?
Answer:

തെറ്റ്

16. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
Answer:

സ്ക്രൂഡ്രൈവർ

17. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)
Answer:

വിവരം

18. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:

ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

19. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
Answer:

അതിൽ നിറയെ Problems ആയതുകൊണ്ട്

20. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
Answer:

ബനാന

21. പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

Answer:

പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

22. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
Answer:

ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി

23. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
Answer:

അത്യാഗ്രഹം

24. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? (Kusruthi Chodyangal)
Answer:

ഇ (E)

25. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
Answer:

കൈകൾകൊണ്ട്

26. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
Answer:

കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)

27. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
Answer:

മീൻ വല

28. വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
Answer:

വഴി

29. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?Answer:


അപകടം

30. കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?
Answer:

മലയാളം അക്ഷരം ‘ക’

31. ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?
Answer:

C (BD യുടെ നടുക്കാണ്)

32. തിരുവനന്തപുരം കാരുടെ day ഏതാണ്?
Answer:

എന്തരെടേ
33. രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

Answer:

രാമു ഒരു പൂച്ച ആയിരുന്നു.

34. ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? (Kusruthi Chodyam)
Answer:

അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും

35. അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?
Answer:

NAKTQ എന്നെ കെട്ടിക്കു

36. ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?
Answer:

Google Pay

37. കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam)
Answer:

കണ്ണട (Spectacles)

38. ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?
Answer:

മൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല.

39. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

Answer:


മീൻ

40. എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?
Answer:

ബ്ലാക്ക് ബോർഡ്

41. ഭാരം കൂടിയ പാനീയം ഏതാണ്? (Kusruthi Chodyam)
Answer:

സംഭാരം

42. ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?
Answer:

ബിന്ദു and രേഖ

43. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ? (Kusruthi Chodyam)
Answer:

നെല്ല്

44. വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?
Answer:

“പാൽ” (Milk)

45. ഒഴുകാൻ കഴിയുന്ന അക്കം ഏതു?
Answer:

6

46. സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?
Answer:

കാക്ക

47. ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? (Kusruthi Chodyam)
Answer:

Antappan (ആന്റപ്പൻ)

48. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
Answer:

മെഴുകുതിരി

49. പേരിന്റെ കൂടെ initial ഉള്ള ജീവി?
Answer:

ചിമ്പാൻസി (chimpan C)

50. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?
Answer:

സ്പൂൺ

ഈ ചോദ്യത്തിന്റെ ഉത്തരം Comment  ചെയ്യുക!!!


51. താമസിക്കാൻ പറ്റാത്ത വീട് ഏത്?

Please comment...Answer!!!...

Post a Comment

0 Comments