കവിത: കേരള ഭംഗി
രചന: ജസീന കരുനാഗപ്പള്ളി
![]() |
| Kavitha- കേരള ഭംഗി |
Lyrics :
പച്ചവിരിപ്പിൻ പാടവരമ്പിലൂ-
ടുച്ചയോടിന്നു ഞാൻ പോയീടവേ
ദൂരെയാ മാമലയ്ക്കപ്പുറമെങ്ങോ
സഹ്യനാം താഴ്വര കാണ്മതപ്പോൾ
കൈകോർത്തു നിൽപ്പോരു കേരവൃക്ഷാദികൾ ഹരിതവർണ്ണങ്ങളാൽ മൂടി നിൽക്കേ.
കളകളനാദമായൊഴുകുമോരരുവിതൻ
കാഞ്ചനഭംഗി വിളങ്ങി നിൽക്കേ....
വെള്ളിച്ചിലങ്കയണിഞ്ഞ തിരകളും,
കടംകഥ ചൊല്ലുന്ന പൊൻ പുഴയും,
കായലോളങ്ങളും, പുഞ്ചപാടങ്ങളും
അഗസ്ത്യനും സഹ്യനുമൊന്നുപോലെ.
എന്റെ കേരളമെത്രമാം സുന്ദരം
കലകൾതൻ നാടിതുമതിസുന്ദരം
കഥകളിതൻ നടനം,ക്ഷേത്രക്കലകളും,
തുഞ്ചന്റെ കിളിപ്പാട്ടുമെഴുത്തോലയും,
ചങ്ങമ്പുഴതൻ രമണനും,പിന്നെ-
യാശാന്റെ കരുണയുമേകിയ നാൾ
മലയാണ്മതൻ യശസ്സുയർത്തീടുന്നു
കേരളപ്പൊലിതൻ കാവ്യാഞ്ജലി.
മരതകവർണ്ണ പ്രഭയാൽ വീശുന്ന
കാറ്റിനുമോങ്കാരനാദമല്ലേ?
എന്നുമാഭംഗി വിളങ്ങീടണം,സദാ-
കേരനിരകൾ കൈകോർത്തീടണം
കേരളഭംഗി സ്വർഗ്ഗാഭിമാനമായ്
കാത്തിടാം നാമെന്നും സോദരരേ...........
കവിത പാടുന്നത് കേൾക്കാൻ
മനോഹരമായ പ്രകൃതി ഭംഗിയെ വർണ്ണിക്കുന്ന ഒരു കവിത.Kavitha- കേരള ഭംഗി.



2 Comments
മനോഹമായ കവിത
ReplyDeleteThanks
Delete