1. കേരളം സംസ്ഥാനം രൂപീകരിച്ച വർഷം?
1956 November 1
2. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?
പത്തനംതിട്ട
3. കേരളത്തിൻറെ ഔദ്യോഗിക
പാനീയം?
ഇളനീർ
4. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
5. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
എഴത്തച്ഛൻ പുരസ്കാരം
6. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
മഞ്ചേശ്വരം പുഴ
7. കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
8. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
പൂക്കോട്ട് തടാകം
9. 'ജൈവ വൈവിധ്യങ്ങളുടെ നാട്' എന്നുവിളിക്കുന്ന സംസ്ഥാനം?
കേരളം
10. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
11. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
12. കേരളത്തിന്റെ സംസ്ഥാന പക്ഷി?
മലമുഴക്കി വേഴാമ്പൽ
13. മലയാളത്തിലെ ആദ്യ ഡിജിറ്റല് സിനിമ?
മൂന്നാമതൊരാൾ
14. ഇന്ത്യയിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് ?
ആയിരം തെങ്ങ് (കൊല്ലം)
15. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് ?
തിരുവനന്തപുരം
16. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം?
കേരളം
17. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?
ആനമുടി
18. സ്കൂൾ വിദ്യാർഥികൾക്കായി കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസ് പദ്ധതിയുടെ പേര്?
ഫസ്റ്റ് ബെൽ
19. കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
20. 'കേരള സിംഹം' എന്നറിയപ്പെടുന്നത് ആര് ?
പഴശ്ശിരാജ
21. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്?
വളപട്ടണം
22. കേരളത്തിന്റെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്?
മലപ്പുറം
23. പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?
മാനന്തവാടി (വയനാട്)
24. തൃശ്ശൂർ പൂരത്തിന് തുടക്കമിട്ടത് ആര്?
ശക്തൻ തമ്പുരാൻ
25. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്നത്?
ആതിരപ്പള്ളി വെള്ളച്ചാട്ടം
26. കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല?
എറണാകുളം
27. കേരളത്തിലെ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ല?
കൊല്ലം
28. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
ഈസ്റ്റ് ഹിൽ (കോഴിക്കോട്)
29. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
വയനാട്
30. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
അഗസ്ത്യാർകൂടം
31. 'തെക്കിന്റെ കാശ്മീർ' എന്നറിയപ്പെടുന്നത്?
മൂന്നാർ
32. ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടിയ ജില്ല?
വയനാട്
33. കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?
പാലക്കാട്
34. ഇംഗ്ലീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യ കോട്ട?
അഞ്ചുതെങ്ങ് കോട്ട
35. 'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്ന പ്രദേശം?
റാണിപുരം (കാസർകോട്)
36. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല?
കാസർകോട്
37. കേരളത്തിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
കണ്ണൂർ
38. 'കേരളത്തിന്റെ സുഗന്ധവ്യജ്ഞനത്തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
39. 'കേരളത്തിലെ നെതർലാൻഡ്' എന്നറിയപ്പെടുന്ന പ്രദേശം ഏത്?
കുട്ടനാട്
40. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
41. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ മുഖ്യമന്ത്രി ആരായിരുന്നു?
പട്ടം എ. താണുപിള്ള
42. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?
ബോധേശ്വരൻ
43. 1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
5 ജില്ലകൾ (തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശൂർ,മലബാർ)
44. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി?
ജി. ശങ്കരക്കുറിപ്പ്
45. പഴശ്ശി അണക്കെട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
വളപട്ടണം പുഴ (കണ്ണൂർ)
46. ഇന്ത്യയിലെ ആദ്യത്തെ റബ്ബർപാർക്ക് ആരംഭിച്ചത് എവിടെ?
കൊച്ചി
47. നാടുകാണി ചുരം ഏത് ജില്ലയിലാണ്?
മലപ്പുറം
48. 'കർണ്ണികാരം' എന്നറിയപ്പെടുന്ന പുഷ്പം?
കണിക്കൊന്ന
49. കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭം?
ബുദ്ധമയൂരി
50. കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ല?
പാലക്കാട് (ചിറ്റൂർ)


0 Comments