Famous Monty hall problem and Solution Explanation in malayalam Malayalam Kusruthi Chodyangal with Answers

മലർമഞ്ചത്തേരിലേറി Mappilappattu/മാപ്പിളപ്പാട്ട്

   Mappilappattu/മാപ്പിളപ്പാട്ട്


മലർമഞ്ചത്തേരിലേറി

മണിമാരൻ വന്ന നേരം

അറബനമുട്ടുകേട്ടു

മയങ്ങിയോ പെണ്ണേ… നിന്റെ

മനസ്സിന്റെ മോഹങ്ങൾ കതിരൊളി വീശി

മധുരത്തേൻ കുഴമ്പിന്റെ അത്തറും പൂശി (മലർ)

മെഹറും കിത്താബും നിനക്കു മുമ്പായ്

അനുഗ്രഹമഴയായ് ചൊരിഞ്ഞിടുന്നേ (2)

ആയിരം താരങ്ങൾ പൂവിട്ട രാവിൽ ഒരുങ്ങിയോ പെണ്ണേ... ഇവിടെ

നാരികൾ ഒപ്പന പാടുന്നുണ്ടേ

താളത്തിൽ കൈകൊട്ടിയാടുന്നുണ്ടേ(2)(മലർ)

അലി ഫും അറിവും പകർന്നു കൊണ്ട്

ആയിരം നാമങ്ങൾ വാഴ്ത്തികൊണ്ട് പാടിടുന്നു.... നമ്മൾ

കിലുകിലുകിലുങ്ങണ കൈകൾ കൊട്ടി

ചിലു ചിലു ചിലുങ്ങണതാളം തട്ടി(2)(മലർ)

Jeseena AS


Post a Comment

0 Comments